ബിഎസ്എന്‍എല്‍ ജീവനക്കാര്‍ പ്രതിഷേധിച്ചു

ബിഎസ്എന്‍എല്‍ ജനറല്‍ മാനേജര്‍ ഓഫീസിന് മുന്നില്‍ ജീവനക്കാര്‍ നടത്തിയ പ്രകടനം


പാലക്കാട്‌ രണ്ടാം പുനരുദ്ധാരണ പാക്കേജിന്റെ പേരിൽ വീണ്ടും 35,000പേരെ പിരിച്ചുവിടാനും ജോലിസമയം 12 മണിക്കൂറാക്കാനുമുള്ള നീക്കത്തിനെതിരെ ബിഎസ്എൻഎൽ ജീവനക്കാർ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചു. കരിദിനാചാരണത്തോടനുബന്ധിച്ച്‌ ജനറൽ മാനേജരുടെ ഓഫീസിനു മുന്നിൽ പ്രകടനവും യോഗവും നടത്തി.  ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ, ഓൾ ഇന്ത്യ ബിഎസ്എൻഎൽ ഡിഒടി പെൻഷനേഴ്സ് അസോസിയേഷൻ എന്നിവർ സംയുക്തമായാണ് പ്രകടനം നടത്തിയത്. പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി ആർ പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ് വി രാധാകൃഷ്ണൻ അധ്യക്ഷനായി.  എംപ്ലോയീസ് യൂണിയൻ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി കെ വി മധു, പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ കെ സുശീല, എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി യു ആർ രഞ്ജീവ്, ട്രഷറർ എ പ്രസീല എന്നിവർ സംസാരിച്ചു. ആലത്തൂരിൽ  വി വിജയൻ, കെ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News