29 March Friday

ബിഎസ്എന്‍എല്‍ ജീവനക്കാര്‍ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022

ബിഎസ്എന്‍എല്‍ ജനറല്‍ മാനേജര്‍ ഓഫീസിന് മുന്നില്‍ ജീവനക്കാര്‍ നടത്തിയ പ്രകടനം

പാലക്കാട്‌
രണ്ടാം പുനരുദ്ധാരണ പാക്കേജിന്റെ പേരിൽ വീണ്ടും 35,000പേരെ പിരിച്ചുവിടാനും ജോലിസമയം 12 മണിക്കൂറാക്കാനുമുള്ള നീക്കത്തിനെതിരെ ബിഎസ്എൻഎൽ ജീവനക്കാർ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചു. കരിദിനാചാരണത്തോടനുബന്ധിച്ച്‌ ജനറൽ മാനേജരുടെ ഓഫീസിനു മുന്നിൽ പ്രകടനവും യോഗവും നടത്തി. 
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ, ഓൾ ഇന്ത്യ ബിഎസ്എൻഎൽ ഡിഒടി പെൻഷനേഴ്സ് അസോസിയേഷൻ എന്നിവർ സംയുക്തമായാണ് പ്രകടനം നടത്തിയത്. പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി ആർ പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ് വി രാധാകൃഷ്ണൻ അധ്യക്ഷനായി. 
എംപ്ലോയീസ് യൂണിയൻ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി കെ വി മധു, പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ കെ സുശീല, എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി യു ആർ രഞ്ജീവ്, ട്രഷറർ എ പ്രസീല എന്നിവർ സംസാരിച്ചു. ആലത്തൂരിൽ  വി വിജയൻ, കെ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top