മരം വീണ്‌ 
വീട്‌ 
തകർന്നു



ആലത്തൂർ കനത്ത മഴയിൽ മരംവീണ്‌ ചിറ്റിലഞ്ചേരി കടമ്പിടി നൊണ്ണംകുളം മുരുകാണ്ടിയുടെ വീട് ഭാഗികമായി തകർന്നു. കാവശേരി ചുണ്ടക്കാട് പുഴയ്‌ക്കലിൽ സുരേഷിന്റെയും രമേഷിന്റെയും വീടിന് മുകളിലും മരം വീണു. ആലത്തൂർ നഗരത്തിൽ വെള്ളക്കെട്ട് ഉണ്ടായി.  കുഴൽമന്ദം  കനത്ത മഴയിൽ ചിതലി പുളിക്കൽ ഫിലോമിനയുടെ വീടിനു മുകളിലേക്ക് തേക്കുമരം കടപുഴകി വീണു. വീടിന്റെ മേൽക്കൂര തകർന്നു. ചിതലി ചെമ്മണ്ണംപറമ്പ് സുബ്രഹ്മണ്യന്റെ വീടിന്റെ ചുമരിടിഞ്ഞു. വീട്ടിലുള്ളവർ മുറ്റത്തേക്ക് ഓടിയിറങ്ങിയതിനാൽ കൂടുതൽ അപകടമുണ്ടായില്ല.   Read on deshabhimani.com

Related News