20 April Saturday

മരം വീണ്‌ 
വീട്‌ 
തകർന്നു

വെബ് ഡെസ്‌ക്‌Updated: Sunday Oct 17, 2021
ആലത്തൂർ
കനത്ത മഴയിൽ മരംവീണ്‌ ചിറ്റിലഞ്ചേരി കടമ്പിടി നൊണ്ണംകുളം മുരുകാണ്ടിയുടെ വീട് ഭാഗികമായി തകർന്നു. കാവശേരി ചുണ്ടക്കാട് പുഴയ്‌ക്കലിൽ സുരേഷിന്റെയും രമേഷിന്റെയും വീടിന് മുകളിലും മരം വീണു. ആലത്തൂർ നഗരത്തിൽ വെള്ളക്കെട്ട് ഉണ്ടായി. 
കുഴൽമന്ദം 
കനത്ത മഴയിൽ ചിതലി പുളിക്കൽ ഫിലോമിനയുടെ വീടിനു മുകളിലേക്ക് തേക്കുമരം കടപുഴകി വീണു. വീടിന്റെ മേൽക്കൂര തകർന്നു. ചിതലി ചെമ്മണ്ണംപറമ്പ് സുബ്രഹ്മണ്യന്റെ വീടിന്റെ ചുമരിടിഞ്ഞു. വീട്ടിലുള്ളവർ മുറ്റത്തേക്ക് ഓടിയിറങ്ങിയതിനാൽ കൂടുതൽ അപകടമുണ്ടായില്ല.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top