ഡോക്ടർമാർ സമരം തുടരുന്നു



  പാലക്കാട്‌ വിവിധ ആവശ്യങ്ങളുന്നയിച്ച്‌ സർക്കാർ ഡോക്ടർമാർ നടത്തുന്ന സമരം വെള്ളിയാഴ്‌ചയും തുടർന്നു. കോവിഡ്‌ ജോലി, ഒപി തുടങ്ങി ആശുപത്രിയിലെ പ്രവർത്തനങ്ങളെ ബാധിക്കാതെയാണ്‌ കെജിഎംഒഎ നേതൃത്വത്തിൽ സമരം നടത്തുന്നത്‌. 350 ഡോക്ടർമാരാണ്‌ ജില്ലയിൽ പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്‌.  കോവിഡ്‌ ഡ്യൂട്ടിക്കുശേഷമുള്ള അവധി പുനഃസ്ഥാപിക്കുക, റിസ്‌ക്‌ അലവൻസ്‌ നൽകുക, ലീവ്‌ സറണ്ടർ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ സമരം. Read on deshabhimani.com

Related News