വിദ്യാർഥികൾ വാക്‌സിൻ സ്വീകരിക്കണം



പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനുള്ള സർക്കാർ നടപടി പുരോ​ഗമിക്കുന്ന സാഹചര്യത്തിൽ കോളേജ്‌ വിദ്യാർഥികൾ ഉടൻ വാക്‌സിൻ സ്വീകരിക്കണമെന്ന് ‍ഡിഎംഒ കെ പി റീത്ത അറിയിച്ചു. ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിക്കാത്ത 18 കഴിഞ്ഞ വിദ്യാർഥികൾ സമീപത്തുള്ള ആശാ വർക്കറെയോ, ആരോഗ്യപ്രവർത്തകരെയോ ബന്ധപ്പെടണം. പല കോളേജുകളിലും വിദ്യാർഥികൾക്കായി വാക്‌സിൻ വിതരണം നടത്തിയിരുന്നു. ഈ മാസത്തോടെ വിദ്യാർഥികളിൽ വാക്‌സിൻ വിതരണം പൂർത്തിയാക്കാനാണ് ശ്രമം. Read on deshabhimani.com

Related News