16 April Tuesday

വിദ്യാർഥികൾ വാക്‌സിൻ സ്വീകരിക്കണം

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021
പാലക്കാട്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനുള്ള സർക്കാർ നടപടി പുരോ​ഗമിക്കുന്ന സാഹചര്യത്തിൽ കോളേജ്‌ വിദ്യാർഥികൾ ഉടൻ വാക്‌സിൻ സ്വീകരിക്കണമെന്ന് ‍ഡിഎംഒ കെ പി റീത്ത അറിയിച്ചു. ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിക്കാത്ത 18 കഴിഞ്ഞ വിദ്യാർഥികൾ സമീപത്തുള്ള ആശാ വർക്കറെയോ, ആരോഗ്യപ്രവർത്തകരെയോ ബന്ധപ്പെടണം. പല കോളേജുകളിലും വിദ്യാർഥികൾക്കായി വാക്‌സിൻ വിതരണം നടത്തിയിരുന്നു. ഈ മാസത്തോടെ വിദ്യാർഥികളിൽ വാക്‌സിൻ വിതരണം പൂർത്തിയാക്കാനാണ് ശ്രമം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top