വർഗീയതയ‍്ക്കെതിരെ 
മാനവീയം സ്നേഹസദസ്സ്

ജനാധിപത്യ മഹിളാ അസോസിയേഷൻ കുഴൽമന്ദം ഏരിയ കമ്മിറ്റി കോട്ടായിയിൽ സംഘടിപ്പിച്ച മാനവീയം സ്നേഹസദസ്സ് കേന്ദ്രകമ്മിറ്റി അംഗം കെ എസ് സലീഖ ഉദ്ഘാടനം ചെയ്യുന്നു


കുഴൽമന്ദം ജനാധിപത്യ മഹിളാ അസോസിയേഷൻ കുഴൽമന്ദം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ കോട്ടായിയിൽ മാനവീയം സ്നേഹസദസ്സ് സംഘടിപ്പിച്ചു. കേന്ദ്രകമ്മിറ്റി അംഗം കെ എസ് സലീഖ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ പി ഷേളി അധ്യക്ഷയായി.  അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ കെ ബിനുമോൾ, സിപിഐ എം ഏരിയ കമ്മിറ്റി അംഗം വി മോഹനൻ, ആർ ലത, കെ പത്മാവതി, കെ ഇന്ദിര, പി പ്രീത, സി രജനി, ലീല ബാലൻ, ലളിത ബി മേനോൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News