പി എം അലി സത്യപ്രതിജ്ഞ ചെയ്തു

ജില്ലാ പഞ്ചായത്ത് അം​ഗമായി പി എം അലി സത്യപ്രതിജ്ഞ ചെയ്യുന്നു


പാലക്കാട് ജില്ലാ പഞ്ചായത്ത് ആലത്തൂർ ഡിവിഷനിൽനിന്നും ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച  എൽഡിഎഫ് പ്രതിനിധി പി എം അലി സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റ് കെ ബിനുമോൾ സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.     വൈസ് പ്രസിഡന്റ് സി കെ ചാമുണ്ണി, ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൺമാരായ പി സി നീതു, എ ഷാബിറ, ശാലിനി കറുപേഷ്,  സെക്രട്ടറി എം രാമൻകുട്ടി, ഫിനാൻസ് ഓഫീസർ പി അനിൽകുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News