അധ്യാപക 
നിയമനം



പാലക്കാട് പട്ടികവർഗ വികസന വകുപ്പിന് കീഴിൽ അട്ടപ്പാടിയിൽ ഐടിഡിപിയുടെ നിയന്ത്രണത്തിലുള്ള ഏകലവ്യ മോഡൽ റെസിഡൻഷ്യൽ (സിബിഎസ്ഇ) സ്‌കൂളിൽ കരാർ വ്യവസ്ഥയിൽ ട്രെയിൻഡ് ഗ്രാജ്യുവേറ്റ് ടീച്ചേർസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.    ഇംഗ്ലീഷിൽ പ്രാവിണ്യം ഉള്ളവരായിരിക്കണം. താമസിച്ച് പഠിപ്പിക്കാൻ താൽപ്പര്യമുള്ളവർക്കാണ് അവസരം.   അപേക്ഷ ഏപ്രിൽ 15നകം പട്ടികവർഗ വികസന പ്രോജക്ട് ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ, അഗളി പി ഒ, 678581 വിലാസത്തിൽ നൽകണം. 0492 4-254382. Read on deshabhimani.com

Related News