ധീരജിനെ അനുസ്മരിച്ച് യുവജനജ്വാല



 തിരുവനന്തപുരം/പാലക്കാട് കെഎസ്‌യു–-യൂത്ത് കോൺഗ്രസ്‌ ക്രിമിനലുകൾ കൊലപ്പെടുത്തിയ ഇടുക്കി എൻജിനിയറിങ്‌ കോളേജിലെ എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജിനെ അനുസ്മരിച്ച്‌ ഡിവൈഎഫ്‌ഐ അനുസ്മരണജ്വാല.  യൂണിറ്റ്‌ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പരിപാടി കൊലയും ആക്രമണവും തുടരുന്ന കോൺഗ്രസ് കാപാലികർക്കുള്ള താക്കീതായി. പാലക്കാട് ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച അനുസ്മരണ ജ്വാലജില്ലാ സെക്രട്ടറി ടി എം ശശി, യാക്കര കണ്ണമ്പരിയാരത്ത്‌ ഉദ്‌ഘാടനം ചെയ്തു.  ജില്ലാ ട്രഷറർ എം രാജേഷ് ആലത്തൂർ എടാംപറമ്പ് യൂണിറ്റിലും സംസ്ഥാന കമ്മിറ്റി അംഗം ജിഞ്ചു ജോസ് പറക്കുന്നം യൂണിറ്റിലും ഉദ്‌ഘാടനം ചെയ്തു. ജില്ലയിലെ 2,571 യൂണിറ്റ് കേന്ദ്രങ്ങളിൽ അനുസ്മരണജ്വാല നടത്തി. Read on deshabhimani.com

Related News