29 March Friday

ധീരജിനെ അനുസ്മരിച്ച് യുവജനജ്വാല

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022

 തിരുവനന്തപുരം/പാലക്കാട്

കെഎസ്‌യു–-യൂത്ത് കോൺഗ്രസ്‌ ക്രിമിനലുകൾ കൊലപ്പെടുത്തിയ ഇടുക്കി എൻജിനിയറിങ്‌ കോളേജിലെ എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജിനെ അനുസ്മരിച്ച്‌ ഡിവൈഎഫ്‌ഐ അനുസ്മരണജ്വാല. 
യൂണിറ്റ്‌ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പരിപാടി കൊലയും ആക്രമണവും തുടരുന്ന കോൺഗ്രസ് കാപാലികർക്കുള്ള താക്കീതായി. പാലക്കാട് ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച അനുസ്മരണ ജ്വാലജില്ലാ സെക്രട്ടറി ടി എം ശശി, യാക്കര കണ്ണമ്പരിയാരത്ത്‌ ഉദ്‌ഘാടനം ചെയ്തു. 
ജില്ലാ ട്രഷറർ എം രാജേഷ് ആലത്തൂർ എടാംപറമ്പ് യൂണിറ്റിലും സംസ്ഥാന കമ്മിറ്റി അംഗം ജിഞ്ചു ജോസ് പറക്കുന്നം യൂണിറ്റിലും ഉദ്‌ഘാടനം ചെയ്തു. ജില്ലയിലെ 2,571 യൂണിറ്റ് കേന്ദ്രങ്ങളിൽ അനുസ്മരണജ്വാല നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top