രണ്ട്‌ ദിവസം
814 രോഗികൾ



പാലക്കാട്‌ ജില്ലയിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ 814 പേർക്ക്‌ കോവിഡ്‌ –- 19 സ്ഥിരീകരിച്ചു. വ്യാഴാഴ്‌ച 455 പേർക്കും വെള്ളിയാഴ്‌ച 359 പേർക്കുമാണ്‌ സ്ഥിരീകരിച്ചത്‌. സമ്പർക്കത്തിലൂടെ 508 പേരും  ഉറവിടമറിയാത്ത 293 പേരും 11 ആരോഗ്യ പ്രവർത്തകരും സംസ്ഥാനത്തിന്‌ പുറത്തുനിന്നെത്തിയ രണ്ടുപേരുമുണ്ട്‌. 1,334 പേർ രോഗമുക്തരായി. വ്യാഴാഴ്‌ച 4,319 സാമ്പിൾ പരിശോധിച്ചു. രോഗസ്ഥിരീകരണ നിരക്ക്‌ 10.53 ശതമാനം. വെള്ളിയാഴ്‌ച 4,608 സാമ്പിൾ പരിശോധിച്ചപ്പോൾ രോഗസ്ഥിരീകരണ നിരക്ക്‌ 7.79 ശതമാനം. 5,659 പേരാണ്‌ ജില്ലയിൽ ചികിത്സയിലുള്ളത്‌. Read on deshabhimani.com

Related News