സ്ത്രീ സുരക്ഷാ പരിശീലനം



മരുതറോഡ്‌ പാലക്കാട്‌ ഗവ. പോളി ടെക്നിക്‌ നാഷണൽ സർവീസ്‌ സ്കീം ടെക്നിക്കൽ സെൽ യൂണിറ്റ്‌, ചന്ദ്രനഗർ കൈരളി കളരി സംഘം എന്നിവയുടെ ആഭിമുഖ്യത്തിൽ സ്ത്രീ സുരക്ഷാ പരിശീലനം ആരംഭിച്ചു. മരുതറോഡ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഉണ്ണിത്താൻ അധ്യക്ഷനായി.  എൻഎസ്‌എസ്‌ ടെക്നിക്കൽ സെൽ കോ–-ഓർഡിനേറ്റർ പ്രസൂൺ മംഗലത്ത്‌, കെ ടി ബിജുമോൾ, നടരാജൻ ഗുരുക്കൾ, ജസ്റ്റിൻ ജോസഫ്‌, സെൽവൻ ഗുരുക്കൾ, ശരൺ എന്നിവർ സംസാരിച്ചു.  നിയമബോധവൽക്കരണവും സ്വയംപ്രതിരോധ പരിശീലനവും നൽകും.  Read on deshabhimani.com

Related News