സുരക്ഷക്ക്‌ ഒരുക്കം



  പാലക്കാട്  സ്‌കൂൾ തുറക്കലിന് മുന്നോടിയായി സർക്കാർ മാർഗനിർദേശം നടപ്പാക്കുന്നത് വേഗത്തിലാക്കി. ബയോബബിൾ (ഒരുപ്രത്യേക സ്ഥലത്തെ കോവിഡ്‌ സുരക്ഷാരീതി) മാതൃകയിൽ ക്ലാസ്‌ ഒരുക്കാൻ വിദ്യാർഥികളുടെ വിവരംശേഖരിക്കുന്ന പ്രവർത്തനം പുരോഗമിക്കുന്നു.  കോവിഡ് പടരുന്നത് തടയാനും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുമാണ്‌ ബയോബബിൾ സംവിധാനം ഒരുക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് സ്‌കൂളുകളിൽ യോഗം ചേരുന്നുണ്ട്. വാർഡ്തലത്തിൽ പിടിഎ കമ്മിറ്റിയുമായി ചേർന്ന് രക്ഷിതാക്കളുടെ സഹകരണംകൂടി ഉറപ്പാക്കാൻ പ്രത്യേക യോഗങ്ങളും നടക്കുന്നു. രക്ഷിതാക്കളുടെ സമ്മതപത്രത്തോടെ മാത്രമേ വിദ്യാർഥികളെ സ്‌കൂളിൽ പ്രവേശിപ്പിക്കൂ. പതിനൊന്നുമുതൽ അധ്യാപകർ സ്‌കൂളിൽ എത്തുന്നുണ്ട്‌. ഒന്നര വർഷത്തിനുശേഷമാണ് ജില്ലയിലെ 15,000അധ്യാപകർ ഒരുമിച്ച്‌ സ്‌കൂളിൽ എത്തിയത്.   ശുചീകരണം ഉടൻ പൂർത്തിയാകും. Read on deshabhimani.com

Related News