20 April Saturday
സ്‌കൂൾ തുറക്കൽ

സുരക്ഷക്ക്‌ ഒരുക്കം

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021
 
പാലക്കാട് 
സ്‌കൂൾ തുറക്കലിന് മുന്നോടിയായി സർക്കാർ മാർഗനിർദേശം നടപ്പാക്കുന്നത് വേഗത്തിലാക്കി. ബയോബബിൾ (ഒരുപ്രത്യേക സ്ഥലത്തെ കോവിഡ്‌ സുരക്ഷാരീതി) മാതൃകയിൽ ക്ലാസ്‌ ഒരുക്കാൻ വിദ്യാർഥികളുടെ വിവരംശേഖരിക്കുന്ന പ്രവർത്തനം പുരോഗമിക്കുന്നു. 
കോവിഡ് പടരുന്നത് തടയാനും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുമാണ്‌ ബയോബബിൾ സംവിധാനം ഒരുക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് സ്‌കൂളുകളിൽ യോഗം ചേരുന്നുണ്ട്. വാർഡ്തലത്തിൽ പിടിഎ കമ്മിറ്റിയുമായി ചേർന്ന് രക്ഷിതാക്കളുടെ സഹകരണംകൂടി ഉറപ്പാക്കാൻ പ്രത്യേക യോഗങ്ങളും നടക്കുന്നു. രക്ഷിതാക്കളുടെ സമ്മതപത്രത്തോടെ മാത്രമേ വിദ്യാർഥികളെ സ്‌കൂളിൽ പ്രവേശിപ്പിക്കൂ. പതിനൊന്നുമുതൽ അധ്യാപകർ സ്‌കൂളിൽ എത്തുന്നുണ്ട്‌. ഒന്നര വർഷത്തിനുശേഷമാണ് ജില്ലയിലെ 15,000അധ്യാപകർ ഒരുമിച്ച്‌ സ്‌കൂളിൽ എത്തിയത്.   ശുചീകരണം ഉടൻ പൂർത്തിയാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top