ഖാദി തൊഴിലാളി
മാർച്ച്‌ 20ന്‌



പാലക്കാട്‌  ഖാദിമേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ഖാദി ഗ്രാമ വ്യവസായ ടെക്‌നിക്കൽ വർക്കേഴ്സ് യൂണിയൻ(സിഐടിയു) 20ന് ഹെഡ് പോസ്‌റ്റ്‌ ഓഫീസ് മാർച്ച് നടത്തും. 13 മുതൽ 20വരെ ഖാദി പ്രചാരണ, പ്രക്ഷോഭ വാരമായി ആചരിക്കാൻ സംസ്ഥാന ഖാദി വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) തീരുമാനിച്ചതിന്റെ ഭാഗമായാണ്‌ പരിപാടി.   ഖാദി മേഖല നവീകരിക്കുക, ഖാദി നവീകരണ പാക്കേജ് പ്രഖ്യാപിച്ച് നടപ്പാക്കുക,  തൊഴിലും കൂലിയും ഉറപ്പാക്കുക, ക്ഷേമനിധി പദ്ധതി കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ സമരം.   സിഐടിയു ജില്ലാ പ്രസിഡന്റ്‌ പി കെ ശശി ഉദ്ഘാടനം ചെയ്യും.  മാർച്ച് വിജയിപ്പിക്കാൻ മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് യൂണിയൻ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ എ കുമാരി അധ്യക്ഷയായി. സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ടി കെ അച്യുതൻ, യൂണിയൻ ജില്ലാ സെക്രട്ടറി കൃഷ്ണകുമാരി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News