26 April Friday

ഖാദി തൊഴിലാളി
മാർച്ച്‌ 20ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021
പാലക്കാട്‌ 
ഖാദിമേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ഖാദി ഗ്രാമ വ്യവസായ ടെക്‌നിക്കൽ വർക്കേഴ്സ് യൂണിയൻ(സിഐടിയു) 20ന് ഹെഡ് പോസ്‌റ്റ്‌ ഓഫീസ് മാർച്ച് നടത്തും. 13 മുതൽ 20വരെ ഖാദി പ്രചാരണ, പ്രക്ഷോഭ വാരമായി ആചരിക്കാൻ സംസ്ഥാന ഖാദി വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) തീരുമാനിച്ചതിന്റെ ഭാഗമായാണ്‌ പരിപാടി.  
ഖാദി മേഖല നവീകരിക്കുക, ഖാദി നവീകരണ പാക്കേജ് പ്രഖ്യാപിച്ച് നടപ്പാക്കുക,  തൊഴിലും കൂലിയും ഉറപ്പാക്കുക, ക്ഷേമനിധി പദ്ധതി കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ സമരം.   സിഐടിയു ജില്ലാ പ്രസിഡന്റ്‌ പി കെ ശശി ഉദ്ഘാടനം ചെയ്യും. 
മാർച്ച് വിജയിപ്പിക്കാൻ മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് യൂണിയൻ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ എ കുമാരി അധ്യക്ഷയായി. സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ടി കെ അച്യുതൻ, യൂണിയൻ ജില്ലാ സെക്രട്ടറി കൃഷ്ണകുമാരി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top