ഐഐടിയിൽ 
വായു ഗുണനിലവാര പരിശോധന



    പാലക്കാട്‌ കഞ്ചിക്കോട്‌ ഐഐടിയിൽ അന്തരീക്ഷ വായുവിന്റെ ഗുണനിലവാര പരിശോധനയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും വ്യാഴാഴ്‌ച തുടങ്ങും. വായുവിന്റെ ഗുണനിലവാരം തത്സമയം അളക്കുന്ന സംവിധാനമാണ്‌ ഒരുങ്ങിയത്‌.  വായു മലിനമാക്കുന്ന ഘടകങ്ങൾ അളവിൽ കൂടുതലുണ്ടോയെന്നും എയർ ക്വാളിറ്റി ഇൻഡെക്‌സ്‌ വഴി വായുവിന്റെ അവസ്ഥയും ഇതിലൂടെ കണ്ടെത്താം. പരിശോധനാഫലം ഐഐടി ക്യാമ്പസിലെ മോണിറ്ററിൽ പ്രദർശിപ്പിക്കുന്നതോടൊപ്പം വായുമലിനീകരണ ബോർഡ്‌ ആസ്ഥാനങ്ങൾക്കും കൈമാറും.  എൻവയൺമെന്റ്‌ സയൻസ്‌ ആൻഡ്‌ എൻജിനിയറിങ് സെന്ററിന്റെ സഹായത്തോടെ 1.1 കോടി രൂപ ചെലവഴിച്ചാണ്‌ വായു പരിശോധനയ്‌ക്കും കാലാവസ്ഥാ നിരീക്ഷണത്തിനും സംവിധാനമൊരുക്കിയത്‌. അന്തരീക്ഷത്തിലെ മഴ, ഈർപ്പം, മർദം, കാറ്റിന്റെ വേഗം, താപനില, ബാഷ്‌പീകരണം, മഞ്ഞിന്റെ അവസ്ഥ എന്നിവയും കണ്ടെത്താനാകും. Read on deshabhimani.com

Related News