വഴിയോരകച്ചവടക്കാര്‍ ഒഴിയണം



പാലക്കാട്‌ കോഴിക്കോട്  –-പാലക്കാട് ദേശീയപാതയിൽ നാട്ടുകൽ മുതൽ ചന്ദ്രനഗർ വരെ അനധികൃത വഴിയോര കച്ചവടം  നടത്തുന്നവർ ഏഴ് ദിവസത്തിനകം ഒഴിയണം. ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയറുടേതാണ്‌ അറിയിപ്പ്‌. അനധികൃത കച്ചവടം അപകടങ്ങൾക്ക്‌ വഴി വയ്ക്കുന്നു. കൂടാതെ ഈ പ്രദേശങ്ങളിൽ മത്സ്യക്കച്ചവടം നടത്തുന്ന ഇടങ്ങളിലെ ആൾക്കൂട്ടം കോവിഡ് വ്യാപനത്തിനും ഇടയാക്കും. കൈയേറ്റങ്ങളും അനധികൃത കച്ചവടങ്ങളും ഏഴുദിവസത്തിനകം ഒഴിയാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കും. Read on deshabhimani.com

Related News