25 April Thursday

വഴിയോരകച്ചവടക്കാര്‍ ഒഴിയണം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020
പാലക്കാട്‌
കോഴിക്കോട്  –-പാലക്കാട് ദേശീയപാതയിൽ നാട്ടുകൽ മുതൽ ചന്ദ്രനഗർ വരെ അനധികൃത വഴിയോര കച്ചവടം  നടത്തുന്നവർ ഏഴ് ദിവസത്തിനകം ഒഴിയണം. ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയറുടേതാണ്‌ അറിയിപ്പ്‌. അനധികൃത കച്ചവടം അപകടങ്ങൾക്ക്‌ വഴി വയ്ക്കുന്നു. കൂടാതെ ഈ പ്രദേശങ്ങളിൽ മത്സ്യക്കച്ചവടം നടത്തുന്ന ഇടങ്ങളിലെ ആൾക്കൂട്ടം കോവിഡ് വ്യാപനത്തിനും ഇടയാക്കും. കൈയേറ്റങ്ങളും അനധികൃത കച്ചവടങ്ങളും ഏഴുദിവസത്തിനകം ഒഴിയാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top