80.29% വിജയം



പാലക്കാട് ഹയർസെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ 80.29 ശതമാനം വിജയം. കഴിഞ്ഞ തവണത്തേക്കാൾ 0.04 ശതമാനമാണ്‌ കുറവ്‌. 80.33 ശതമാനമായിരുന്നു 2019 ലെ വിജയം. പരീക്ഷയിൽ മുഴുവൻ വിഷയത്തിലും മുഴുവൻ മാർക്ക്‌ ( 1200ൽ 1200മാർക്കും )നേടിയത് 14 വിദ്യാർഥികളാണ്‌. വിജയശതമാനത്തിൽ രണ്ടു വർഷം പാലക്കാട് 11 –-ാം സ്ഥാനത്തായിരുന്നെങ്കിൽ ഇത്തവണ 13 –-ാം സ്ഥാനത്തായി. 78.68 ശതമാനവുമായി കാസർകോട് മാത്രമാണ് ജില്ലയ്‍ക്ക് പിന്നിൽ. 2017 ൽ പാലക്കാട് 79.18 ശതമാനവും 2016ൽ 78.18 ശതമാനവും നേടി. 147 സ്‍കൂളുകളിൽ 31,116 പേർ പരീക്ഷ എഴുതിയതിൽ 24,982 പേർ ഉപരിപഠനത്തിന് യോ​ഗ്യത നേടി. 1,000 വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ പ്ലസ്‌ നേടി. 864 പേരാണ് കഴിഞ്ഞ വർഷം എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്.  2018 ൽ  892 പേരായിരുന്നു. ഓപ്പൺ സ്‍കൂൾ വഴി പരീക്ഷ എഴുതിയ 7,000 പേരിൽ 2,562 പേർ ഉപരിപഠനത്തിന് യോ​ഗ്യത നേടി. 36.60 വിജയശതമാനം. കഴിഞ്ഞ വർഷം 37.30 ശതമാനമായിരുന്നു. ഓപ്പൺ സ്‍കൂൾ വഴി പരീക്ഷ എഴുതിയവരുടെ വിജയശതമാനത്തിൽ 0.7 ശതമാനത്തിന്റെ കുറവുണ്ടായി. ഇവരിൽ 34 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. കഴിഞ്ഞ വർഷം 18 പേർ മാത്രമാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാ​ഗമായ സർക്കാർ ഇടപെടലുകൾ ജില്ലയിലും ഉയർന്ന വിജയശതമാനം നിലനിർത്താൻ സഹായിച്ചു. ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ ‘വിജയശ്രീ’ പദ്ധതിയും കുട്ടികളുടെ പഠനത്തിന്  സഹായകരമായി.    (കൂടുതൽ വാർത്തകൾ  പേജ്‌ ‐11)   Read on deshabhimani.com

Related News