25 April Thursday
ഹയർ സെക്കൻഡറി

80.29% വിജയം

സ്വന്തം ലേഖകൻUpdated: Thursday Jul 16, 2020
പാലക്കാട്
ഹയർസെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ 80.29 ശതമാനം വിജയം. കഴിഞ്ഞ തവണത്തേക്കാൾ 0.04 ശതമാനമാണ്‌ കുറവ്‌. 80.33 ശതമാനമായിരുന്നു 2019 ലെ വിജയം. പരീക്ഷയിൽ മുഴുവൻ വിഷയത്തിലും മുഴുവൻ മാർക്ക്‌ ( 1200ൽ 1200മാർക്കും )നേടിയത് 14 വിദ്യാർഥികളാണ്‌.
വിജയശതമാനത്തിൽ രണ്ടു വർഷം പാലക്കാട് 11 –-ാം സ്ഥാനത്തായിരുന്നെങ്കിൽ ഇത്തവണ 13 –-ാം സ്ഥാനത്തായി. 78.68 ശതമാനവുമായി കാസർകോട് മാത്രമാണ് ജില്ലയ്‍ക്ക് പിന്നിൽ. 2017 ൽ പാലക്കാട് 79.18 ശതമാനവും 2016ൽ 78.18 ശതമാനവും നേടി. 147 സ്‍കൂളുകളിൽ 31,116 പേർ പരീക്ഷ എഴുതിയതിൽ 24,982 പേർ ഉപരിപഠനത്തിന് യോ​ഗ്യത നേടി. 1,000 വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ പ്ലസ്‌ നേടി. 864 പേരാണ് കഴിഞ്ഞ വർഷം എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്. 
2018 ൽ  892 പേരായിരുന്നു. ഓപ്പൺ സ്‍കൂൾ വഴി പരീക്ഷ എഴുതിയ 7,000 പേരിൽ 2,562 പേർ ഉപരിപഠനത്തിന് യോ​ഗ്യത നേടി. 36.60 വിജയശതമാനം. കഴിഞ്ഞ വർഷം 37.30 ശതമാനമായിരുന്നു. ഓപ്പൺ സ്‍കൂൾ വഴി പരീക്ഷ എഴുതിയവരുടെ വിജയശതമാനത്തിൽ 0.7 ശതമാനത്തിന്റെ കുറവുണ്ടായി. ഇവരിൽ 34 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. കഴിഞ്ഞ വർഷം 18 പേർ മാത്രമാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാ​ഗമായ സർക്കാർ ഇടപെടലുകൾ ജില്ലയിലും ഉയർന്ന വിജയശതമാനം നിലനിർത്താൻ സഹായിച്ചു. ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ ‘വിജയശ്രീ’ പദ്ധതിയും കുട്ടികളുടെ പഠനത്തിന്  സഹായകരമായി. 
 
(കൂടുതൽ വാർത്തകൾ  പേജ്‌ ‐11)
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top