എകെടിഎ കലക്‌ടറേറ്റ്‌ മാർച്ച്‌

എകെടിഎ കലക്ടറേറ്റ് മാർച്ച് ജില്ലാ സെക്രട്ടറി സി ബാലസുബ്രഹ്മണ്യൻ ഉദ്‌ഘാടനം ചെയ്യുന്നു


 പാലക്കാട്‌ ഓൾ കേരള ടെയ്‌ലേഴ്‌സ്‌ അസോസിയേഷൻ (എകെടിഎ) കലക്‌ടറേറ്റിലേക്ക്‌ നടത്തിയ മാർച്ചും ധർണയും ജില്ലാ സെക്രട്ടറി സി ബാലസുബ്രഹ്മണ്യൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ കെ ജയശ്രീ അധ്യക്ഷയായി.  സംസ്ഥാന കമ്മിറ്റി അംഗം ടി വെള്ളപ്പൻ, ജില്ലാ ജോയിന്റ്‌ സെക്രട്ടറിമാരായ എ പരമു, ആർ നാരായണൻ, വൈസ്‌പ്രസിഡന്റ്‌ പി ഭാസ്‌കരൻ, ട്രഷറർ എം ഉണ്ണിക്കൃഷ്‌ണൻ എന്നിവർ സംസാരിച്ചു.  ക്ഷേമനിധി വെട്ടിക്കുറച്ചതും വിരമിക്കൽ ആനുകൂല്യവും പുനഃസ്ഥാപിക്കുക, പ്രസവാനുകൂല്യം വിതരണം ചെയ്യുക, വിധവകളുടെ ഇരട്ട പെൻഷൻ നിർത്തലാക്കിയത്‌ പുനഃസ്ഥാപിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.  Read on deshabhimani.com

Related News