27 April Saturday

എകെടിഎ കലക്‌ടറേറ്റ്‌ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023

എകെടിഎ കലക്ടറേറ്റ് മാർച്ച് ജില്ലാ സെക്രട്ടറി സി ബാലസുബ്രഹ്മണ്യൻ ഉദ്‌ഘാടനം ചെയ്യുന്നു

 പാലക്കാട്‌

ഓൾ കേരള ടെയ്‌ലേഴ്‌സ്‌ അസോസിയേഷൻ (എകെടിഎ) കലക്‌ടറേറ്റിലേക്ക്‌ നടത്തിയ മാർച്ചും ധർണയും ജില്ലാ സെക്രട്ടറി സി ബാലസുബ്രഹ്മണ്യൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ കെ ജയശ്രീ അധ്യക്ഷയായി. 
സംസ്ഥാന കമ്മിറ്റി അംഗം ടി വെള്ളപ്പൻ, ജില്ലാ ജോയിന്റ്‌ സെക്രട്ടറിമാരായ എ പരമു, ആർ നാരായണൻ, വൈസ്‌പ്രസിഡന്റ്‌ പി ഭാസ്‌കരൻ, ട്രഷറർ എം ഉണ്ണിക്കൃഷ്‌ണൻ എന്നിവർ സംസാരിച്ചു. 
ക്ഷേമനിധി വെട്ടിക്കുറച്ചതും വിരമിക്കൽ ആനുകൂല്യവും പുനഃസ്ഥാപിക്കുക, പ്രസവാനുകൂല്യം വിതരണം ചെയ്യുക, വിധവകളുടെ ഇരട്ട പെൻഷൻ നിർത്തലാക്കിയത്‌ പുനഃസ്ഥാപിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top