മലമ്പുഴ കനാൽവെള്ളം നിർത്തി



മലമ്പുഴ മലമ്പുഴ അണക്കെട്ടിൽനിന്നുള്ള ഇടത്-വലത് കനാലിലൂടെയുള്ള ജലസേചനം ബുധനാഴ്ച വൈകിട്ടോടെ  നിർത്തി. നവംബർ 15നാണ് കനാൽ തുറന്നത്. രണ്ടാം വിളയ്ക്ക് ജില്ലയിലെ പകുതിയിലധികം പ്രദേശത്ത് ആവശ്യാനുസരണം കർഷകർക്ക് വെള്ളമെത്തിച്ചിരുന്നു.  മുൻകാലങ്ങളിൽ പതിനഞ്ച് ദിവസത്തിലൊരിക്കൽ വെള്ളം നിർത്തി അഞ്ച് ദിവസത്തിനുശേഷം തുറന്ന് വിട്ടിരുന്നു. ഇത്തവണ നിർത്താതെ 120 ദിവസവും തുറന്നുവിട്ടു.  രണ്ടാംവിള നെൽക്കൃഷി പൂർണമായി കൊയ്തെടുക്കാനുള്ള വെള്ളം നൽകി. വ്യാഴം വൈകിട്ട് കനാലുകൾ അടയ്ക്കുമ്പോൾ അണക്കെട്ടിൽ 103. 36 സെന്റീമീറ്ററാണ് ജലനിരപ്പ്. Read on deshabhimani.com

Related News