25 April Thursday

മലമ്പുഴ കനാൽവെള്ളം നിർത്തി

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023
മലമ്പുഴ
മലമ്പുഴ അണക്കെട്ടിൽനിന്നുള്ള ഇടത്-വലത് കനാലിലൂടെയുള്ള ജലസേചനം ബുധനാഴ്ച വൈകിട്ടോടെ  നിർത്തി. നവംബർ 15നാണ് കനാൽ തുറന്നത്. രണ്ടാം വിളയ്ക്ക് ജില്ലയിലെ പകുതിയിലധികം പ്രദേശത്ത് ആവശ്യാനുസരണം കർഷകർക്ക് വെള്ളമെത്തിച്ചിരുന്നു.
 മുൻകാലങ്ങളിൽ പതിനഞ്ച് ദിവസത്തിലൊരിക്കൽ വെള്ളം നിർത്തി അഞ്ച് ദിവസത്തിനുശേഷം തുറന്ന് വിട്ടിരുന്നു. ഇത്തവണ നിർത്താതെ 120 ദിവസവും തുറന്നുവിട്ടു. 
രണ്ടാംവിള നെൽക്കൃഷി പൂർണമായി കൊയ്തെടുക്കാനുള്ള വെള്ളം നൽകി. വ്യാഴം വൈകിട്ട് കനാലുകൾ അടയ്ക്കുമ്പോൾ അണക്കെട്ടിൽ 103. 36 സെന്റീമീറ്ററാണ് ജലനിരപ്പ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top