11,991 പേർ നിരീക്ഷണത്തിൽ



പാലക്കാട് ജില്ലയിൽ 11,991 പേർ കോവിഡ്‌ നിരീക്ഷണത്തിൽ. വീടുകളിലും സർക്കാർ നിരീക്ഷണകേന്ദ്രങ്ങളിലുമായി 11,684 പേരാണുള്ളത്‌‌. ജില്ലാ ആശുപത്രി, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ഒറ്റപ്പാലം താലൂക്ക്‌ ആശുപത്രി, മണ്ണാർക്കാട് താലൂക്ക്‌ ആശുപത്രി എന്നിവിടങ്ങളിൽ 307 പേർ നിരീക്ഷണത്തിലുണ്ട്‌.  ചൊവ്വാഴ്‍ച 27 പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൾ സെന്റർ നമ്പർ: 0491 2505264, 2505189, 2505847. 32 പേർ അറസ്റ്റില്‍ പാലക്കാട് കോവിഡ് വ്യാപനം തടയാനുള്ള സർക്കാർ നിർദേശം പാലിക്കാത്തതിനാൽ ചൊവ്വാഴ്‍ച ജില്ലയിൽ 32 പേർ അറസ്റ്റിൽ.  ഏഴ് കേസുകളിലാണ് ഇത്രയും ആളുകളെ അറസ്റ്റ് ചെയ്‍തതെന്ന് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‍പി  എം കൃഷ്ണൻ അറിയിച്ചു. മാസ്‍ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 106 പേർക്കെതിരെ കേസെടുത്തു.   Read on deshabhimani.com

Related News