വിദ്യാർഥികൾ ജാഗ്രത പാലിക്കണം



  പാലക്കാട്‌  എൻജിനിയറിങ്‌, ഫാർമസി  ബിരുദകോഴ്‌സുകളിലേക്ക്‌ പ്രവേശനപരീക്ഷ വ്യാഴാഴ്‌ച നടക്കും. പരീക്ഷയ്‌ക്ക്‌ എത്തുന്ന വിദ്യാർഥികൾ കോവിഡ്‌ മാനദണ്ഡവും ജാഗ്രതയും പാലിക്കണം.  ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ●ശാരീരിക അകലം പാലിക്കുക ●കൈകൾ കൊണ്ട് മൂക്ക്,  വായ്,  കണ്ണ് എന്നിവിടങ്ങളിൽ സ്പർശിക്കരുത് ●പരീക്ഷ ഹാളിനുമുന്നിലോ സ്‌കൂൾ പരിസരത്തോ കൂട്ടംകൂടി നിൽക്കരുത് ●പേന, പെൻസിൽ, വാട്ടർബോട്ടിൽ, മറ്റ് വസ്തുക്കൾ എന്നിവ കൈമാറാൻ പാടില്ല ●മാസ്‌ക് ധരിക്കണം, സാനിറ്റൈസര്‍ കരുതണം ●സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകിയശേഷം ഹാളിൽ പ്രവേശിക്കുക, ഇറങ്ങിയ ശേഷവും ഇതാവര്‍ത്തിക്കുക. ●പരീക്ഷയ്ക്ക് എത്തുമ്പോൾ കൂടെ ഒരാൾ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. കൂടെ വരുന്നവർ വിദേശയാത്ര/ ഇതരസംസ്ഥാന യാത്ര ചെയ്തവരോ, രോഗലക്ഷണങ്ങൾ ഉള്ളവരോ, രോഗീ സമ്പർക്കമുള്ളവരോ ആകരുത്‌. ●പനി, ചുമ, തൊണ്ടവേദന, ശ്വാസകോശ രോഗലക്ഷണങ്ങൾ ഉള്ളവർ, കണ്ടെയ്ൻമെന്റ്, ഹോട്ട്‌സ്‌പോട്ട് മേഖലകളിൽനിന്ന്‌ വരുന്നവർ, രോഗീ സമ്പർക്കമുള്ളവർ, വിദേശയാത്ര/ഇതര സംസ്ഥാന യാത്രാസമ്പർക്കമുള്ളവർ മുൻകൂട്ടി അധികൃതരെ അറിയിക്കണം. ●ഭക്ഷണം വീടുകളിൽനിന്ന് കൊണ്ടുവരണം. മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടവ ●പരീക്ഷ കഴിഞ്ഞ ഉടന്‍ കുട്ടികളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുക ●കുട്ടികളോടൊപ്പം ഒരു രക്ഷകർത്താവ് മാത്രം ●ഭക്ഷണപദാർഥങ്ങൾ,  മറ്റ് വസ്തുക്കൾ പരസ്പരം കൈമാറാൻ അനുവദിക്കരുത് ●സമ്പർക്ക വിലക്കുള്ള വിദ്യാർഥികളുമായി ഇടപഴകാൻ അനുവദിക്കരുത്. ●പരീക്ഷാ ഹാളില്‍ ഉപയോ​ഗിച്ച വസ്ത്രം വീട്ടിൽ എത്തിയാലുടൻ സോപ്പുപയോ​ഗിച്ച്  കഴുകി വെയിലത്ത്‌ ഉണക്കണം. Read on deshabhimani.com

Related News