29 March Friday
എൻട്രൻസ് പരീക്ഷ നാളെ;

വിദ്യാർഥികൾ ജാഗ്രത പാലിക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 15, 2020
 
പാലക്കാട്‌ 
എൻജിനിയറിങ്‌, ഫാർമസി  ബിരുദകോഴ്‌സുകളിലേക്ക്‌ പ്രവേശനപരീക്ഷ വ്യാഴാഴ്‌ച നടക്കും. പരീക്ഷയ്‌ക്ക്‌ എത്തുന്ന വിദ്യാർഥികൾ കോവിഡ്‌ മാനദണ്ഡവും ജാഗ്രതയും പാലിക്കണം. 
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
●ശാരീരിക അകലം പാലിക്കുക
●കൈകൾ കൊണ്ട് മൂക്ക്,  വായ്,  കണ്ണ് എന്നിവിടങ്ങളിൽ സ്പർശിക്കരുത്
●പരീക്ഷ ഹാളിനുമുന്നിലോ സ്‌കൂൾ പരിസരത്തോ കൂട്ടംകൂടി നിൽക്കരുത്
●പേന, പെൻസിൽ, വാട്ടർബോട്ടിൽ, മറ്റ് വസ്തുക്കൾ എന്നിവ കൈമാറാൻ പാടില്ല
●മാസ്‌ക് ധരിക്കണം, സാനിറ്റൈസര്‍ കരുതണം
●സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകിയശേഷം ഹാളിൽ പ്രവേശിക്കുക, ഇറങ്ങിയ ശേഷവും ഇതാവര്‍ത്തിക്കുക.
●പരീക്ഷയ്ക്ക് എത്തുമ്പോൾ കൂടെ ഒരാൾ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. കൂടെ വരുന്നവർ വിദേശയാത്ര/ ഇതരസംസ്ഥാന യാത്ര ചെയ്തവരോ, രോഗലക്ഷണങ്ങൾ ഉള്ളവരോ, രോഗീ സമ്പർക്കമുള്ളവരോ ആകരുത്‌.
●പനി, ചുമ, തൊണ്ടവേദന, ശ്വാസകോശ രോഗലക്ഷണങ്ങൾ ഉള്ളവർ, കണ്ടെയ്ൻമെന്റ്, ഹോട്ട്‌സ്‌പോട്ട് മേഖലകളിൽനിന്ന്‌ വരുന്നവർ, രോഗീ സമ്പർക്കമുള്ളവർ, വിദേശയാത്ര/ഇതര സംസ്ഥാന യാത്രാസമ്പർക്കമുള്ളവർ മുൻകൂട്ടി അധികൃതരെ അറിയിക്കണം.
●ഭക്ഷണം വീടുകളിൽനിന്ന് കൊണ്ടുവരണം.
മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടവ
●പരീക്ഷ കഴിഞ്ഞ ഉടന്‍ കുട്ടികളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുക
●കുട്ടികളോടൊപ്പം ഒരു രക്ഷകർത്താവ് മാത്രം
●ഭക്ഷണപദാർഥങ്ങൾ,  മറ്റ് വസ്തുക്കൾ പരസ്പരം കൈമാറാൻ അനുവദിക്കരുത്
●സമ്പർക്ക വിലക്കുള്ള വിദ്യാർഥികളുമായി ഇടപഴകാൻ അനുവദിക്കരുത്.
●പരീക്ഷാ ഹാളില്‍ ഉപയോ​ഗിച്ച വസ്ത്രം വീട്ടിൽ എത്തിയാലുടൻ സോപ്പുപയോ​ഗിച്ച്  കഴുകി വെയിലത്ത്‌ ഉണക്കണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top