കെഎസ്ടിഎ സൗജന്യ 
കുടിവെള്ള വിതരണം തുടങ്ങി



പാലക്കാട്  കെഎസ്ടിഎ ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ സൗജന്യ കുടിവെള്ള വിതരണത്തിനായി തണ്ണീർപ്പന്തൽ സ്ഥാപിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം എ അരുൺകുമാർ കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം ജോസ് മാത്യൂസിന്  വെള്ളം നൽകി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി ജയപ്രകാശ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം ആർ മഹേഷ‍്കുമാർ, കെജിഒഎ സംസ്ഥാന കമ്മിറ്റിയംഗം പി സെയ്തലവി, കെഎസ്ടിഎ ജില്ലാ വൈസ് പ്രസിഡന്റുമാരായ പി ബാലകൃഷ്ണൻ, പി മീര, എക്സിക്യുട്ടീവ് അംഗം ആർ സന്ധ്യ, കെ സുനിത, എം ആർ അനീഷ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News