20 April Saturday

കെഎസ്ടിഎ സൗജന്യ 
കുടിവെള്ള വിതരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 15, 2023
പാലക്കാട് 
കെഎസ്ടിഎ ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ സൗജന്യ കുടിവെള്ള വിതരണത്തിനായി തണ്ണീർപ്പന്തൽ സ്ഥാപിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം എ അരുൺകുമാർ കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം ജോസ് മാത്യൂസിന്  വെള്ളം നൽകി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി ജയപ്രകാശ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം ആർ മഹേഷ‍്കുമാർ, കെജിഒഎ സംസ്ഥാന കമ്മിറ്റിയംഗം പി സെയ്തലവി, കെഎസ്ടിഎ ജില്ലാ വൈസ് പ്രസിഡന്റുമാരായ പി ബാലകൃഷ്ണൻ, പി മീര, എക്സിക്യുട്ടീവ് അംഗം ആർ സന്ധ്യ, കെ സുനിത, എം ആർ അനീഷ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top