വർഗീയതയ്‌ക്കെതിരെ 
മാനവീയം സ്‌നേഹസദസ്സ്‌

പുതുശേരിയിൽ നടന്ന മഹിളാ അസോസിയേഷൻ മാനവീയം സ്നേഹസദസ്സ്‌ സംസ്ഥാന പ്രസിഡന്റ്‌ സൂസൻ കോടി 
ഉദ്‌ഘാടനം ചെയ്യുന്നു


പാലക്കാട്‌ ആർഎസ്‌എസ്‌ –-- എസ്‌ഡിപിഐ വർഗീയ ഭീകതയ്‌ക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ മണ്ണാർക്കാട്‌, പുതുശേരി എരിയകളിൽ സംഘടിപ്പിച്ച മാനവീയം സ്നേഹസദസ്സ്‌ സംസ്ഥാന പ്രസിഡന്റ്‌ സൂസൻ കോടി ഉദ്‌ഘാടനം ചെയ്‌തു.  മണ്ണാർക്കാട്‌ ചിറക്കൽപ്പടി സെന്ററിൽ നടന്ന ചടങ്ങിൽ കെ എൻ സുശീല അധ്യക്ഷയായി. ജില്ലാ സെക്രട്ടറി സുബൈദ ഇസഹാഖ്, പ്രസിഡന്റ്‌ കെ ബിനുമോൾ, സിപിഐ എം ഏരിയ സെക്രട്ടറി യു ടി രാമകൃഷ്ണൻ, അസോസിയേഷൻ ഏരിയ സെക്രട്ടറി കെ ബിന്ദു, പി സബിത എന്നിവർ സംസാരിച്ചു. പുതുശേരി മന്ദത്ത്‌ ഏരിയ പ്രസിഡന്റ്‌ എം നസീമ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി സുബൈദ ഇസഹാഖ്, പ്രസിഡന്റ്‌ കെ ബിനുമോൾ, സിപിഐ എം ഏരിയ സെക്രട്ടറി എസ് സുഭാഷ് ചന്ദ്രബോസ്, ജില്ലാ കമ്മിറ്റിയംഗം നിതിൻ കണിച്ചേരി, മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി വി ശിവകാമി, ഏരിയ കമ്മിറ്റിയംഗം പാർവതി എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News