25 April Thursday

വർഗീയതയ്‌ക്കെതിരെ 
മാനവീയം സ്‌നേഹസദസ്സ്‌

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022

പുതുശേരിയിൽ നടന്ന മഹിളാ അസോസിയേഷൻ മാനവീയം സ്നേഹസദസ്സ്‌ സംസ്ഥാന പ്രസിഡന്റ്‌ സൂസൻ കോടി 
ഉദ്‌ഘാടനം ചെയ്യുന്നു

പാലക്കാട്‌
ആർഎസ്‌എസ്‌ –-- എസ്‌ഡിപിഐ വർഗീയ ഭീകതയ്‌ക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ മണ്ണാർക്കാട്‌, പുതുശേരി എരിയകളിൽ സംഘടിപ്പിച്ച മാനവീയം സ്നേഹസദസ്സ്‌ സംസ്ഥാന പ്രസിഡന്റ്‌ സൂസൻ കോടി ഉദ്‌ഘാടനം ചെയ്‌തു. 
മണ്ണാർക്കാട്‌ ചിറക്കൽപ്പടി സെന്ററിൽ നടന്ന ചടങ്ങിൽ കെ എൻ സുശീല അധ്യക്ഷയായി. ജില്ലാ സെക്രട്ടറി സുബൈദ ഇസഹാഖ്, പ്രസിഡന്റ്‌ കെ ബിനുമോൾ, സിപിഐ എം ഏരിയ സെക്രട്ടറി യു ടി രാമകൃഷ്ണൻ, അസോസിയേഷൻ ഏരിയ സെക്രട്ടറി കെ ബിന്ദു, പി സബിത എന്നിവർ സംസാരിച്ചു.
പുതുശേരി മന്ദത്ത്‌ ഏരിയ പ്രസിഡന്റ്‌ എം നസീമ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി സുബൈദ ഇസഹാഖ്, പ്രസിഡന്റ്‌ കെ ബിനുമോൾ, സിപിഐ എം ഏരിയ സെക്രട്ടറി എസ് സുഭാഷ് ചന്ദ്രബോസ്, ജില്ലാ കമ്മിറ്റിയംഗം നിതിൻ കണിച്ചേരി, മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി വി ശിവകാമി, ഏരിയ കമ്മിറ്റിയംഗം പാർവതി എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top