മികച്ച വിദ്യാഭ്യാസ വ്യവസ്ഥയിലേക്ക്
മറ്റ് സംസ്ഥാനങ്ങളേക്കാൾ മുന്നോട്ട് എന്നല്ല നമ്മുടെ വിദ്യാർഥികൾ ലോകത്തിലെ മികച്ച വിദ്യാഭ്യാസ വ്യവസ്ഥയിലേക്ക് മാറുന്നു എന്നതാണ് പ്രധാനം. ഒരു നാട് ഏതുദിശയിലേക്ക് പോകണമെന്ന് ആ നാട്ടിലെ വിദ്യാഭ്യാസമാണ് തീരുമാനിക്കുന്നത്. ഇവിടെ ക്ലാസ് മുറികൾ അറിവിന്റെ അനന്തതയിലേക്ക് മിഴി തുറക്കുന്നു. അധ്യാപക സമൂഹവും അതിന് പ്രാപ്തരായിരിക്കുന്നു. ഹൈടെക്കാവുകയെന്നത് ഉയർന്നു ചിന്തിക്കുന്ന അക്കാദമിക്–-ഭരണ സമൂഹമുള്ള നാടാണ് നമ്മുടേതെന്നുള്ളതിന് തെളിവാണ്. എം ആർ ശിവപ്രസാദ് ബിആർസി, പാലക്കാട് Read on deshabhimani.com