സംയുക്ത പ്രതിഷേധം ഇന്ന്‌



  പാലക്കാട്‌ രാജ്യത്ത്‌ ദലിതർക്കും സ്ത്രീകൾക്കും പിന്നോക്ക വിഭാഗ-ങ്ങൾക്കും നേരെ തുടരുന്ന അതിക്രമങ്ങൾക്കും പീഡനത്തിനുമെതിരെ സിഐടിയു, കർഷകസംഘം, കർഷകത്തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുന്നു. ചൊവ്വാഴ്ച വൈകിട്ട്‌ അഞ്ചിന്‌ ഏരിയ കേന്ദ്രങ്ങളിലാണ്‌ പ്രതിഷേധം. വടക്കഞ്ചേരി, മണ്ണാർക്കാട്, അട്ടപ്പാടി, മുണ്ടൂർ, ചെർപ്പുളശേരി ഏരിയകളിൽ കർഷകസംഘവും കൊല്ലങ്കോട്, കുഴൽമന്ദം, തൃത്താല, ചിറ്റൂർ, ശ്രീകൃഷ്ണപുരം ഏരിയക-ളിൽ കർഷകത്തൊഴിലാളി യൂണിയനും ആലത്തൂർ, പുതുശേരി, ഒറ്റപ്പാലം, പട്ടാമ്പി, പാലക്കാട് ഏരിയകളിൽ സിഐടിയുവും‌ സമരത്തിന്‌ നേതൃത്വം നൽകും. Read on deshabhimani.com

Related News