കെഎസ്‌ആർടിഇഎ പ്രതിഷേധ ധർണ സമാപിച്ചു

കെഎസ്‌ആർടിഇഎ ധർണ രണ്ടാംദിനം സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് കെ കെ ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു


പാലക്കാട്‌  കെഎസ്‌ആർടിഎംപ്ലോയിസ്‌ അസോസിയേഷൻ ജില്ലാ കേന്ദ്രത്തിൽ നടത്തുന്ന ധർണ സമാപിച്ചു. രണ്ടാംദിനം സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ കെ കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ എം സി കൃഷ്ണകുമാർ അധ്യക്ഷനായി. കെഎസ്‌ആർടിസിഇഎ സംസ്ഥാന സെക്രട്ടറി പി എസ്‌ മഹേഷ്, കെഎസ്‌ഇബിഡബ്ല്യൂഎ സംസ്ഥാന കമ്മിറ്റിയംഗം ദീപ, കെഎസ്‌ആർടിഇഎ സംസ്ഥാന കമ്മിറ്റി അംഗം പി സതീശൻ, ജില്ലാ ട്രഷറർ കെ ഗോപാലകൃഷ്ണൻ, സംസ്ഥാന വനിതാ സബ്കമ്മിറ്റി കൺവീനർ പി കെ സുമതി എന്നിവർ സംസാരിച്ചു. എല്ലാമാസവും അഞ്ചാം തീയതിക്കകം ശമ്പളം വിതരണം ചെയ്യുക, എംപാനൽ ജീവനക്കാരെ പുനരധിവസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ. Read on deshabhimani.com

Related News