കെജിഒഎ വനിതാ സെമിനാറും പഠന റിപ്പോർട്ട്‌ പ്രകാശനവും

കെജിഒഎ വനിതാ സെമിനാർ മഹിളാ അസോസിയേഷൻ കേന്ദ്രകമ്മിറ്റി അംഗം കെ എസ്‌ സലീഖ ഉദ്‌ഘാടനം ചെയ്യുന്നു


പാലക്കാട്‌ കെജിഒഎ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി  നടന്ന വനിതാ സെമിനാർ  ജനാധിപത്യ മഹിള അസോസിയേഷൻ കേന്ദ്രകമ്മിറ്റി അംഗം കെ എസ്‌ സലീഖ ഉദ്‌ഘാടനം ചെയ്‌തു.   ജില്ലാ പഠന റിപ്പോർട്ട്‌ പ്രകാശനം ആസൂത്രണ കമീഷൻ അംഗം ഡോ. ജമീല ബാലൻ കെജിഒഎ സംസ്ഥാന പ്രസിഡന്റ്‌ ഡോ. എം എ നാസറിന്‌ നൽകി നിർവഹിച്ചു. ജില്ലാ പ്രസിഡന്റ്‌ പി ബി പ്രീതി അധ്യക്ഷയായി.  ജില്ലാ വനിതാ കൺവീനർ ഡോ. വി സുമ പഠന റിപ്പോർട്ട്‌ അവതരിപ്പിച്ചു.  ജില്ലാ ജോയിന്റ്‌ സെക്രട്ടറി ടി എസ്‌ ആശാദീപ്‌, കെജിഎൻഎ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എം ജയശ്രീ, എൻജിഒ യൂണിയൻ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ മേരി സിൽവർസ്‌റ്റൺ, കെഎസ്‌ടിഎ സംസ്ഥാന കമ്മിറ്റിയംഗം കെ അജില, ഡോ. ട്വിങ്കിൾ സുരേന്ദ്‌ എന്നിവർ സംസാരിച്ചു. 19, 20 തീയതികളിലാണ്‌  കെജിഒഎ ജില്ലാ സമ്മേളനം.    Read on deshabhimani.com

Related News