കെഎസ്എഫ്ഇ 
സ്റ്റാഫ് അസോസിയേഷൻ 
മുഴുവൻ ജീവനക്കാരും ദേശാഭിമാനി വരിക്കാരായി

കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ അംഗങ്ങളുടെ ദേശാഭിമാനി വരിസംഖ്യയും ലിസ്റ്റും സിഐടിയു ജില്ലാ കമ്മിറ്റിയംഗം പി ദേവദാസിൽനിന്ന് 
 സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു ഏറ്റുവാങ്ങുന്നു


പാലക്കാട്‌ കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ (സിഐടിയു) ജില്ലയിലെ മുഴുവൻ അംഗങ്ങളും ദേശാഭിമാനി വരിക്കാരായി. വാർഷിക വരിസംഖ്യയും ലിസ്റ്റും സിഐടിയു ജില്ലാ കമ്മിറ്റിയംഗം പി ദേവദാസ് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബുവിന്‌ കൈമാറി.  കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ആർ സുരേഷ്‌കുമാർ, ജില്ലാ സെക്രട്ടറി എം രാജേഷ്‌, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ ഷീജ, എം കെ നിഷാമോൾ, ജില്ലാ വൈസ് പ്രസിഡന്റ് എസ് രവീന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ ആർ ഉമ, എ അനിഷ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News