പണിമുടക്ക് 
വിജയിപ്പിക്കുക: എഫ്എസ്ഇടിഒ



പാലക്കാട് വിവിധ ആവശ്യങ്ങളുന്നയിച്ച് തപാൽ മേഖലയിലെ ജീവനക്കാർ ബുധനാഴ്ച നടത്തുന്ന പണിമുടക്കിന് ഐക്യദാർഢ്യവുമായി എഫ്എസ്ഇടിഒ താലൂക്ക് കേന്ദ്രങ്ങളിൽ പോസ്റ്റ് ഓഫീസുകൾക്കുമുന്നിൽ പ്രകടനം നടത്തി.  പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. കെജിഎൻഎ സംസ്ഥാന കമ്മിറ്റിയംഗം ആർ സുരേഷ് അധ്യക്ഷനായി.  പിഎസ്‌സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി കെ രമേഷ്, എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ മഹേഷ്, വി ഉണ്ണിക്കൃഷ്ണൻ, ബി രാജേഷ്, എ സിദ്ധാർത്ഥൻ, എം കെ മുരുകദാസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News