20 April Saturday

പണിമുടക്ക് 
വിജയിപ്പിക്കുക: എഫ്എസ്ഇടിഒ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022
പാലക്കാട്
വിവിധ ആവശ്യങ്ങളുന്നയിച്ച് തപാൽ മേഖലയിലെ ജീവനക്കാർ ബുധനാഴ്ച നടത്തുന്ന പണിമുടക്കിന് ഐക്യദാർഢ്യവുമായി എഫ്എസ്ഇടിഒ താലൂക്ക് കേന്ദ്രങ്ങളിൽ പോസ്റ്റ് ഓഫീസുകൾക്കുമുന്നിൽ പ്രകടനം നടത്തി. 
പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിനുമുന്നിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. കെജിഎൻഎ സംസ്ഥാന കമ്മിറ്റിയംഗം ആർ സുരേഷ് അധ്യക്ഷനായി. 
പിഎസ്‌സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി കെ രമേഷ്, എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ മഹേഷ്, വി ഉണ്ണിക്കൃഷ്ണൻ, ബി രാജേഷ്, എ സിദ്ധാർത്ഥൻ, എം കെ മുരുകദാസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top