ഇന്ന്‌ മഞ്ഞ ജാഗ്രത



പാലക്കാട്‌ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്‌ക്ക്‌ സാധ്യതയുള്ളതിനാൽ തിങ്കളാഴ്ച ജില്ലയിൽ മഞ്ഞ ജാഗ്രതയാണ്‌. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീമീറ്റർ വരെ മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്‌ നൽകുന്നു.  ഞായർ രാവിലെ എട്ടു വരെ 24 മണിക്കൂറിൽ ജില്ലയിൽ 14.73 മില്ലീമീറ്റർ മഴ പെയ്‌തു. പട്ടാമ്പിയിലാണ്‌ കൂടുതൽ മഴ , 27 മില്ലീമീറ്റർ. പറമ്പിക്കുളം 25, മണ്ണാർക്കാട്‌ 24.6, പാലക്കാട്‌ 21.6, കൊല്ലങ്കോട്‌ 8.8, ആലത്തൂർ 6.5, ചിറ്റൂർ 6.1, ഒറ്റപ്പാലം 5 മില്ലീമീറ്റർ എന്നിങ്ങനെയാണ്‌ മഴ പെയ്‌തത്‌. Read on deshabhimani.com

Related News