24 April Wednesday

ഇന്ന്‌ മഞ്ഞ ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022
പാലക്കാട്‌
ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്‌ക്ക്‌ സാധ്യതയുള്ളതിനാൽ തിങ്കളാഴ്ച ജില്ലയിൽ മഞ്ഞ ജാഗ്രതയാണ്‌. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീമീറ്റർ വരെ മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്‌ നൽകുന്നു. 
ഞായർ രാവിലെ എട്ടു വരെ 24 മണിക്കൂറിൽ ജില്ലയിൽ 14.73 മില്ലീമീറ്റർ മഴ പെയ്‌തു. പട്ടാമ്പിയിലാണ്‌ കൂടുതൽ മഴ , 27 മില്ലീമീറ്റർ. പറമ്പിക്കുളം 25, മണ്ണാർക്കാട്‌ 24.6, പാലക്കാട്‌ 21.6, കൊല്ലങ്കോട്‌ 8.8, ആലത്തൂർ 6.5, ചിറ്റൂർ 6.1, ഒറ്റപ്പാലം 5 മില്ലീമീറ്റർ എന്നിങ്ങനെയാണ്‌ മഴ പെയ്‌തത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top