ഗുസ്തി താരങ്ങൾക്ക്‌ ഐക്യദാർഢ്യവുമായി സംയുക്ത ട്രേഡ് യൂണിയൻ



പാലക്കാട്‌ ഡൽഹിയിൽ ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി സംയുക്തട്രേഡ് യൂണിയൻ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. പാലക്കാട് ഹെഡ്പോസ്റ്റ് ഓഫീസിനുമുന്നിൽ സിഐടിയു സംസ്ഥാന സെക്രട്ടറി എം ഹംസ ഉദ്ഘാടനം ചെയ്‌തു. ഡോ. പി കെ വേണു (ഐഎൻടിയുസി) അധ്യക്ഷനായി. എൻ ജി മുരളീധരൻനായർ (എഐടിയുസി) സ്വാഗതം പറഞ്ഞു. എസ് ബി രാജു, ടി കെ നൗഷാദ്, വി സരള, കെ ഹരിദാസ് (സിഐടിയു), മുഹമ്മദുപ്പ, ഷമീം നാട്യമംഗലം, അനിൽ ബാലൻ (ഐഎൻടിയുസി), കെ സി ജയപാലൻ, കെ വേലു (എഐടിയുസി), അഡ്വ. നാസർ കൊമ്പത്ത്, സെയ്‌തലവി പൂളക്കാട് (എസ്‌ടിയു), പി കലാധരൻ (എച്ച്‌എംഎസ്‌), അബ്ദുൾ അസീസ് (എഐയുടിയുസി), ഉണ്ണിക്കൃഷ്ണൻ (എൻഎൽസി), മോഹൻ കാട്ടാശേരി (ടിയുസിസി) തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News