പാലക്കാട്
ഡൽഹിയിൽ ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി സംയുക്തട്രേഡ് യൂണിയൻ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. പാലക്കാട് ഹെഡ്പോസ്റ്റ് ഓഫീസിനുമുന്നിൽ സിഐടിയു സംസ്ഥാന സെക്രട്ടറി എം ഹംസ ഉദ്ഘാടനം ചെയ്‌തു. ഡോ. പി കെ വേണു (ഐഎൻടിയുസി) അധ്യക്ഷനായി. എൻ ജി മുരളീധരൻനായർ (എഐടിയുസി) സ്വാഗതം പറഞ്ഞു. എസ് ബി രാജു, ടി കെ നൗഷാദ്, വി സരള, കെ ഹരിദാസ് (സിഐടിയു), മുഹമ്മദുപ്പ, ഷമീം നാട്യമംഗലം, അനിൽ ബാലൻ (ഐഎൻടിയുസി), കെ സി ജയപാലൻ, കെ വേലു (എഐടിയുസി), അഡ്വ. നാസർ കൊമ്പത്ത്, സെയ്‌തലവി പൂളക്കാട് (എസ്‌ടിയു), പി കലാധരൻ (എച്ച്‌എംഎസ്), അബ്ദുൾ അസീസ് (എഐയുടിയുസി), ഉണ്ണിക്കൃഷ്ണൻ (എൻഎൽസി), മോഹൻ കാട്ടാശേരി (ടിയുസിസി) തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..