വർഗീയ വിരുദ്ധദിനത്തില്‍ ഡിവൈഎഫ്ഐ 
യുവജന സംഗമം

ഡിവൈഎഫ്ഐ യുവജനസംഗമം ജില്ലാ സെക്രട്ടറി ടി എം ശശി ഉദ്‌ഘാടനം ചെയ്യുന്നു


പാലക്കാട്  ബാബ്റി മസ്ജിദ് തകർത്തതിന്റെ 29-–--ാം വാർഷികവും അംബേദ്കർ ദിനവുമായ ഡിസംബർ ആറിന്‌ ഡിവൈഎഫ്ഐ വർഗീയ വിരുദ്ധദിനമായി ആചരിച്ചു. അഞ്ചുവിളക്കിന് സമീപം ജില്ലാ കമ്മിറ്റി നടത്തിയ യുവജനസംഗമം ജില്ലാ സെക്രട്ടറി ടി എം ശശി ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ്‌ പി പി സുമോദ് എംഎൽഎ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജിഞ്ചു ജോസ്, കെ രാധിക, ജില്ലാ ജോയിന്റ് സെക്രട്ടറി ജി ആശിഷ്, സെക്രട്ടറിയറ്റ് അംഗം കെ സി റിയാസുദ്ദീൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News