ആറിടങ്ങളിൽ ഇന്ന്‌ 
ഉപതെരഞ്ഞെടുപ്പ്‌



പാലക്കാട്‌ ജില്ലയിലെ ആറിടങ്ങളിൽ ചൊവ്വാഴ്‌ച ഉപതെരഞ്ഞെടുപ്പ്‌ നടക്കും. ജില്ലാ പഞ്ചായത്ത്‌ ഡിവിഷൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ ഡിവിഷൻ, നാല്‌ പഞ്ചായത്തുകളിലെ ഓരോ വാർഡ്‌ എന്നിവിടങ്ങളിലേക്കാണ്‌ ഉപതെരഞ്ഞെടുപ്പ്‌.  ജില്ലാ പഞ്ചായത്ത്‌ ശ്രീകൃഷ്‌ണപുരം ഡിവിഷൻ, കുഴൽമന്ദം ബ്ലോക്ക്‌ പഞ്ചായത്ത്‌ ചുങ്കമന്ദം ഡിവിഷൻ, തരൂർ പഞ്ചായത്തിലെ ഒന്നാം വാർഡ്‌ തോട്ടുംപള്ള, എരിമയൂർ പഞ്ചായത്ത്‌ അരിയക്കോട്‌ ഒന്നാംവാർഡ്‌, എരുത്തേമ്പതി പഞ്ചായത്തിലെ ഏഴാം വാർഡ്‌ മൂങ്കിൽമട, ഓങ്ങല്ലൂർ പഞ്ചായത്ത്‌ എട്ടാംവാർഡ്‌ കർക്കിടകച്ചാൽ എന്നിവിടങ്ങളിലേക്കാണ്‌ ഉപതെരഞ്ഞെടുപ്പ്‌.  രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്‌. വൈകിട്ട് ആറിനുമുമ്പ്‌ എത്തുന്ന കോവിഡ് ബാധിതർക്ക് പിപിഇ കിറ്റ് ധരിച്ച്‌ വോട്ട് രേഖപ്പെടുത്താം. ബുധനാഴ്ച ഫലമറിയാം. Read on deshabhimani.com

Related News