26 April Friday

ആറിടങ്ങളിൽ ഇന്ന്‌ 
ഉപതെരഞ്ഞെടുപ്പ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021
പാലക്കാട്‌
ജില്ലയിലെ ആറിടങ്ങളിൽ ചൊവ്വാഴ്‌ച ഉപതെരഞ്ഞെടുപ്പ്‌ നടക്കും. ജില്ലാ പഞ്ചായത്ത്‌ ഡിവിഷൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ ഡിവിഷൻ, നാല്‌ പഞ്ചായത്തുകളിലെ ഓരോ വാർഡ്‌ എന്നിവിടങ്ങളിലേക്കാണ്‌ ഉപതെരഞ്ഞെടുപ്പ്‌. 
ജില്ലാ പഞ്ചായത്ത്‌ ശ്രീകൃഷ്‌ണപുരം ഡിവിഷൻ, കുഴൽമന്ദം ബ്ലോക്ക്‌ പഞ്ചായത്ത്‌ ചുങ്കമന്ദം ഡിവിഷൻ, തരൂർ പഞ്ചായത്തിലെ ഒന്നാം വാർഡ്‌ തോട്ടുംപള്ള, എരിമയൂർ പഞ്ചായത്ത്‌ അരിയക്കോട്‌ ഒന്നാംവാർഡ്‌, എരുത്തേമ്പതി പഞ്ചായത്തിലെ ഏഴാം വാർഡ്‌ മൂങ്കിൽമട, ഓങ്ങല്ലൂർ പഞ്ചായത്ത്‌ എട്ടാംവാർഡ്‌ കർക്കിടകച്ചാൽ എന്നിവിടങ്ങളിലേക്കാണ്‌ ഉപതെരഞ്ഞെടുപ്പ്‌. 
രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്‌. വൈകിട്ട് ആറിനുമുമ്പ്‌ എത്തുന്ന കോവിഡ് ബാധിതർക്ക് പിപിഇ കിറ്റ് ധരിച്ച്‌ വോട്ട് രേഖപ്പെടുത്താം. ബുധനാഴ്ച ഫലമറിയാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top