ആശുപത്രിയിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച്

തങ്കം ആശുപത്രിയിലേക്ക് ഡിവെെഎഫ്ഐ നടത്തിയ മാർച്ച്


പാലക്കാട് നവജാതശിശു ഉൾപ്പെടെ  മൂന്നുപേർ മരിക്കാനിടയായ തങ്കം ആശുപത്രി അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. ചടനാംകുറുശിയിൽനിന്ന് തുടങ്ങിയ മാർച്ചിൽ നൂറുകണക്കിന്‌ യുവതീയുവാക്കൾ അണിനിരന്നു. ആശുപത്രി ഗേറ്റിനുമുന്നിൽ സമരം ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീൻ ഉദ്ഘാടനം ചെയ്തു. പ്രസി‍ഡന്റ് ആർ ജയദേവൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അം​ഗം എസ് ഷക്കീർ, ജില്ലാ സെക്രട്ടറിയറ്റ് അം​ഗങ്ങളായ എം എ ജിതിൻരാജ്, ആർ ഷനോജ്, വി ജി സജിത്ത്കുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News