25 April Thursday

ആശുപത്രിയിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച്

വെബ് ഡെസ്‌ക്‌Updated: Thursday Jul 7, 2022

തങ്കം ആശുപത്രിയിലേക്ക് ഡിവെെഎഫ്ഐ നടത്തിയ മാർച്ച്

പാലക്കാട്
നവജാതശിശു ഉൾപ്പെടെ  മൂന്നുപേർ മരിക്കാനിടയായ തങ്കം ആശുപത്രി അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. ചടനാംകുറുശിയിൽനിന്ന് തുടങ്ങിയ മാർച്ചിൽ നൂറുകണക്കിന്‌ യുവതീയുവാക്കൾ അണിനിരന്നു. ആശുപത്രി ഗേറ്റിനുമുന്നിൽ സമരം ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീൻ ഉദ്ഘാടനം ചെയ്തു. പ്രസി‍ഡന്റ് ആർ ജയദേവൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അം​ഗം എസ് ഷക്കീർ, ജില്ലാ സെക്രട്ടറിയറ്റ് അം​ഗങ്ങളായ എം എ ജിതിൻരാജ്, ആർ ഷനോജ്, വി ജി സജിത്ത്കുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top